കൊച്ചി: ഡി.എ/ഡി.ആർ കുടിശിക വിതരണം ചെയ്യാത്തതിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി 16ന് പരിഗണിക്കാൻ മാറ്റി. ഡി.എ/ഡി.ആർ കുടിശിക ആഗസ്റ്റിൽ നൽകണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് ഹർജി. കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരണത്തിന് ബന്ധപ്പെട്ടവർ നേരിട്ട് ഹാജരാവുകയോ ഉത്തരവ് അനുസരിക്കാത്തതിന്റെ കാരണം ബോദ്ധ്യപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കുകയോ വേണമെന്ന് ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |