തിരുവനന്തപുരം: കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ ട്രാക്കിലെ പാലത്തിന്റെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ 11ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും. കൊച്ചുവേളി- ബാംഗ്ളൂർ എക്സ്പ്രസ്, കന്യാകുമാരി - ദിബ്രുഗാർഹ്, തിരുവനന്തപുരം - മധുര അമൃത, രാത്രി 8.55ന് തിരുവനന്തപുരത്തു നിന്നുള്ള മംഗലാപുരം എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം - എറണാകുളം മെമു സർവ്വീസ് റദ്ദാക്കി. മധുര - ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് സർവ്വീസ് അവസാനിപ്പിക്കും. 12ന് ഇൗ ട്രെയിനിന്റെ മധുരയിലേക്കുള്ള മടക്കസർവ്വീസ് കൊല്ലത്തുനിന്നായിരിക്കും.കോട്ടയത്തുനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |