ഡൽഹി പൊലീസിൽ ജോലി നേടാൻ സുവർണാവസരം. ഹെഡ് കോൺസ്റ്റബിൾ (വയർലസ് ഓപ്പറേറ്റർ/ ടെലി പ്രിന്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ്, പുരുഷൻ, സ്‌ത്രീ), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ തസ്‌തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ/ ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.
ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും https://ssc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഈ മാസം 15 വരെ അപേക്ഷകൾ ഓൺലൈനായി നൽകാം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിലെ സംശയങ്ങൾക്കായി 180 030 930 63 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. പരീക്ഷാ തീയതി ഈ വെബ്‌സൈറ്റിലൂടെ തന്നെ അറിയാൻ സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പരീക്ഷ. 25,500 മുതൽ 81,100 രൂപ വരെയാണ് ശമ്പളം.
അപേക്ഷകൻ ഇന്ത്യക്കാരനായിരിക്കണം. 35 വയസാണ് അപേക്ഷകൾ സമർപ്പിക്കേണ്ട പ്രായപരിധി. ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് 38 വയസാണ്. എസ്‌സി/എസ്‌ടി, പുനർ വിവാഹം ചെയ്യാത്ത വിധവകൾ, നിയമപരമായി വിവാഹ മോചിതരായ സ്‌ത്രീകൾ എന്നിവർക്ക് 40 വയസാണ് പ്രായപരിധി. അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഇതിന്റെ കൂടുതൽ വിശദാംശങ്ങളും എസ്‌എസ്‌സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |