വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അത്തരത്തിൽ വാസ്തുശാസ്ത്രത്തിൽ റോസാപ്പൂവിന് വളരെ പ്രാധാന്യമുണ്ട്. പൂജകൾക്ക് റോസാപ്പൂവ് ഉപയോഗിക്കുന്നു. അതിനാൽ തന്നെ റോസാച്ചെടി വീട്ടിൽ വളർത്തുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിൽ സന്തോഷവും സമാധാനവും നൽകുന്നുവെന്നാണ് വിശ്വാസം. ഇതിനായി തെക്ക് പടിഞ്ഞാറ് ദിശയിൽ വേണം ചെടി നടാൻ.
ചുവന്ന പൂക്കൾ തരുന്ന ചെടി നടുന്നതിന് ഈ ദിശ ഏറ്റവും അനുയോജ്യമുള്ളതായി വാസ്തുവിൽ കണക്കാക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയിൽ ചുവന്ന റോസാച്ചെടി നടുന്നത് ഗൃഹനാഥന്റെ അന്തസ് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. പ്രണയജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഒരു ഗ്ലാസ് പാത്രത്തിൽ വെള്ളം നിറച്ച് ഇതിൽ കുറച്ച് റോസാപ്പൂവിന്റെ ഇതളുകളിട്ട് സൂക്ഷിക്കുന്നത് നല്ലതാണ്. ദിവസവും ഈ ഇതളുകളും വെള്ളവും മാറ്റണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രണയജീവിതം കൂടുതൽ നല്ലതാക്കുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്.
വെള്ളിയാഴ്ച ദിവസം വെറ്റിലയിൽ അഞ്ച് റോസാപ്പൂവ് ഇതളുകൾവച്ച് ദുർഗാദേവിക്ക് സമർപ്പിക്കുക. ഇത് സാമ്പത്തിക പ്രശ്നത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നതായി വാസ്തുവിൽ പറയുന്നു. ചൊവ്വാഴ്ച ദിവസം ഹനുമാന് 11 റോസാപ്പൂക്കൾ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുന്നുവെന്നാണ് വിശ്വാസം. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീദേവിക്ക് റോസാപ്പൂവ് സമർപ്പിക്കുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |