തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് തിങ്കളാഴ്ച നല്ല ദിവസം. ടിക്കറ്റ് വരുമാനത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ 9.41 കോടി രൂപ ഒക്ടോബർ ആറിന് ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിനാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം 10.19 കോടി രൂപ നേടിയത്. രണ്ടും തിങ്കളാഴ്ച ദിവസങ്ങളായിരുന്നു.
അവധി കഴിഞ്ഞുവരുന്ന ദിവസങ്ങളിൽ മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കിയാൽ വരുമാനത്തിൽ വർദ്ധനയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്.
പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ പറഞ്ഞു. കളക്ഷൻ വർദ്ധനവിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |