SignIn
Kerala Kaumudi Online
Friday, 27 February 2026 4.00 AM IST

കൊടുക്കാം, കൈയടി കെ.എസ്.ആർ.ടി.സിക്ക് ബസുകൾ കൂടി, യാത്രക്കാരും

Increase Font Size Decrease Font Size Print Page
ksrtc

വരുമാനത്തിലും യാത്രികരുടെ എണ്ണത്തിലും കുതിപ്പ്

കൊച്ചി: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചും കെ.എസ്.ആർ.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളർച്ച നേടുന്നു. 2023ൽ ശരാശരി പ്രതിദിന യാത്രക്കാർ 19.35 ലക്ഷമായിരുന്നത് നടപ്പുവർഷം ജനുവരി 31ന് 14.63% വർദ്ധനയോടെ 22.18 ലക്ഷമായി. 2021ൽ പ്രതിദിന സർവീസുകൾ ശരാശരി 7.93 ലക്ഷം കിലോമീറ്ററിൽ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി. അഞ്ച് വർഷത്തിനിടെ ആധുനിക ആഡംബര സ്ലീപ്പർ അടക്കം 808 ബസുകൾ വാങ്ങാൻ കരാർ നൽകിയതിൽ 687 എണ്ണം നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സിയിലും സ്വിഫ്റ്റിലുമായിട്ടാണ് സർവീസ്. നഷ്ടത്തിലായിരുന്ന റൂട്ടുകളും ട്രിപ്പുകളും പുന:ക്രമീകരിച്ചും കൂടുതൽ വരുമാനം ലഭ്യമാകാൻ ഡെഡ് ട്രിപ്പുകൾ ഒഴിവാക്കിയും യൂണിറ്റ് മാറ്റി സർവീസ് നടത്തിയുമാണ് നേട്ടമുണ്ടാക്കിയത്.

റെക്കാഡ് വരുമാനം

നടപ്പുവർഷം ജനുവരി അഞ്ചിലെ പ്രതിദിന കളക്ഷൻ

12.8 കോടി രൂപ

ബസുകൾ

4,952

യാത്രക്കാർ

27.39 ലക്ഷം

ടൂറിലും നേട്ടം

ബഡ്‌ജറ്റ് ടൂറിസം സർവീസുകളും ഹിറ്റായി. 2024ൽ ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ വാർഷിക വരുമാനം 23 കോടി രൂപയായി. 2025ൽ 42 കോടിയായി. 19 കോടിയുടെ വർദ്ധന. 2026 ജനുവരിയിലെ വരുമാനം മാത്രം 6.5 കോടി. ഈ വർഷം ജനുവരി വരെ ആകെ വരുമാനം 106 കോടി. തീർത്ഥാടന ടൂറിസം, മൂന്നാറിലെയും തിരുവനന്തപുരത്തെയും ഡബിൾ ഡെക്കർ, വിദ്യാർത്ഥികൾക്കായുള്ള ട്രാവൽ ടു ടെക്‌നോളജി സർ‌വീസുകളടക്കമാണിത്.

TAGS: BUSINESS, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.