
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തിയ ചിത്രം കാന്താര എ ലെജൻഡ് ചാപ്ടർ ഒന്നിന്റെ പ്രദർശനം കേരളത്തിലുൾപ്പെടെ വിജയകരമായി തുടരുകയാണ്. ഇന്ത്യയൊട്ടൊകെ മികച്ച പ്രതികരണങ്ങളാണ് കാന്താരയെ തേടിയെത്തുന്നത്. 125 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 290 കോടി കളക്ഷൻ നേടിയിരിക്കുകയാണ്.
കാന്താരയിൽ രാജകുമാരി കനകവതിയെന്ന വേഷത്തിലെത്തിയ നടി രുക്മിണി വസന്തിനെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 2019ൽ കന്നട ചിത്രമായ ബീർബലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് രുക്മിണി വസന്ത്. ഇതിനിടയിലാണ് നടി ആരാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നത്. ഉറിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ വസന്ത് കുമാറിന്റെയും പ്രശസ്ത ഭരതനാട്യം നർത്തകിയും സാമൂഹിക പ്രവർത്തകയുമായ സുഭാഷിണി വസന്തിന്റെയും മൂത്ത മകളാണ് രുക്മിണി.

കർണാടകയിൽ നിന്ന് ആദ്യമായി അശോക ചക്രയ്ക്ക് അർഹനായ ധീര ജവാനായിരുന്നു വസന്ത് വേണുഗോപാൽ.2007ൽ ജമ്മുകാശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റക്കാരെ തടയാനുളള ഓപ്പറേഷനിൽ നേതൃത്വം നൽകുന്നതിനിടയിലാണ് വസന്ത് വേണുഗോപാൽ വീരമൃത്യു വരിച്ചത്. തന്റെ പിതാവിന്റെ സേവനത്തെക്കുറിച്ചും കുടുംബത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചും രുക്മിണി പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ബംഗളൂരു ആർമി പബ്ലിക് സ്‌കൂളിലും എയർഫോഴ്സ് സ്‌കൂൾ, സെന്റർ ഫോർ ലേണിംഗ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയശേഷമാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ശിവകാർത്തികേയൻ നായകനായി കഴിഞ്ഞ മാസം അഞ്ചിന് തീയേറ്ററുകളിലെത്തിയ മദ്രാസിയെന്ന തമിഴ് ചിത്രത്തിലും രുക്മിണിയായിരുന്നു നായിക. നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എ ഫെയറി ടെയ്ൽ ഫോർ ഗ്രോൻ അപ്പ്സും ഡ്രാഗണുമാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
