തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസോസിയേഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 'ചരിത്രത്തിനൊപ്പം നടക്കാം' എന്ന പേരിലാണ് മത്സരം. എല്ലാ സിലബസുകളിലെയും 7,8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഒറ്റ കാറ്റഗറിയായി പരിഗണിച്ച് ഒക്ടോബർ 18 ന് തിരുവനന്തപുരം സെൻ്റ് പീറ്റേഴ്സ് ജേക്കബൈറ്റ് സിറിയൻ ചർച്ച് ഹാളിലാണ് മത്സരം. ഒന്നാം സമ്മാനം 20,000 രൂപ. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000,10,000 രൂപ .
താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് https://forms.gle/BpqWf7TbqSv2a9tj7 എന്ന ഗൂഗിൾ ലിങ്ക് വഴിയോ, lijinbv@gmail.com എന്ന ഇമെയിൽ ഐഡി വഴിയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497269536 , 9446194659 ,ലിജിൻ ബി.വി 8527417890 ,സതീഷ് ബി. 9486080828 , അനിൽകുമാർ എസ്. 9995394939 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |