തിരുവനന്തപുരം: വയനാട്ടിലെ 74 ഉരുൾ ദുരന്തബാധിത കുടുബങ്ങളെ സഹായിക്കുന്നതിന് മൃഗസംരക്ഷണ മേഖലയിൽ 90,16,600 രൂപയുടെ മൈക്രോപ്ലാൻ പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സമർപ്പിച്ച നിർദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു.
ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമി ക്രമീകരിക്കുന്നതിനുള്ള ഫീസ് ന്യായവിലയുടെ 5 ശതമാനമായി കുറയ്ക്കും. ഇതിനായി ആഗസ്റ്റ് 27ന് മന്ത്രിസഭായോഗം അംഗീകരിച്ച ചട്ടത്തിൽ ഭേദഗതി വരുത്തും. ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായ ആർ. ഗിരിജയുടെ കാലാവധി ദീർഘിപ്പിക്കും.
ഇടുക്കി വില്ലേജിൽ 3 പ്ലോട്ടുകളിലായുള്ള 0.8114 ഹെക്ടർ ഭൂമി കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കും. കാസർകോട് ഹോസ്‌ദുർഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിലെ 39.66 ആർ ഭൂമി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് സിറ്റി ഗേറ്റ് സ്റ്റേഷൻ, സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്നതിനായി 4,60,695 രൂപ വാർഷികപാട്ടം ഈടാക്കി 30 വർഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |