ദിനംപ്രതി ഒറിജിലിനെ വെല്ലുന്ന തരത്തിലുളള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോകൾ കാണുമ്പോൾ യഥാർത്ഥ സംഭവമാണോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ (എഐ) സഹായത്തോടെ നിർമിച്ചതാണോയെന്നുപോലും സംശയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി പലരും വിവിധ തരത്തിലുളള എഐ ടൂളുകളും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആളുകളെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള ഒരു വീഡിയോ വൈറലായി.
ഒരു പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന പുളളിപ്പുലിയുടെ വീഡിയോയാണ് വൈറലായത്. നെഞ്ചിടിപ്പില്ലാതെ ആർക്കും ഈ വീഡിയോ പൂർണമായി കണ്ടുതീർക്കാനും സാധിക്കില്ല. വീഡിയോയിൽ കൊച്ചുകുട്ടി കളിക്കുന്നത് കാണാം. തൊട്ടടുത്തുളള വേലിക്കുമുകളിലൂടെ കുതിച്ചുച്ചാടി ഒരു പുളളിപ്പുലി കുട്ടിയുടെ അരികിലേക്ക് വരുന്നു. കുട്ടി ആ പുലിയെ നോക്കുന്ന സമയത്ത് തൊട്ടടുത്തുണ്ടായിരുന്ന ഒരു ചെറിയ പൂച്ച ചീറിയടുക്കുന്നു. ശേഷം പുളളിപ്പുലിയെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. പൂച്ചയെ പേടിച്ച് പുളളിപ്പുലി വേലിക്കരികിലേക്ക് മാറുന്നു. ഈ സമയം കൊണ്ട് ഒരു യുവതി ഓടിവന്ന് കുട്ടിയെ എടുക്കുന്നു. ഇവിടെ നിസാരനെന്ന് കരുതിയ ഒരു പൂച്ചയാണ് കുഞ്ഞിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ചത്.
വീഡിയോ ഇതിനകം പതിനായിരകണക്കിനാളുകളാണ് കണ്ടത്. വിവിധ തരത്തിലുളള പ്രതികരണങ്ങളും ലഭിച്ചു. വീഡിയോ വ്യാജമാണെന്നാണ് മിക്കവരും കമന്റ് ചെയ്തത്. ചിലർ ആ പൂച്ച ഒരു ഹീറോയാണെന്നും പറയുന്നു. വീഡിയോ ആയിരകണക്കിനാളുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരം വീഡിയോകൾ സാധാരണക്കാരെ കബളിപ്പിക്കുകയാണെന്നാണ് ചിലർ വിമർശിച്ചിരിക്കുന്നത്. എന്നാൽ മറ്റുചിലർ പ്രതികരിച്ചത് ഇത്തരം വീഡിയോകൾ രസകരമാണെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |