ശംഖുംമുഖം: ലാൻഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. വ്യാഴാഴ്ച പുലർച്ചെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയർവേയ്സ് വിമാനം റൺവേയിൽ പറന്നിറങ്ങാൻ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്. പിന്നിട് സെക്കൻഡുകൾക്കുള്ളിൽ പൈലറ്റിന്റെ സമയോചിത ഇടപെടലും നിയന്ത്രണവും കാരണം വിമാനം സുരക്ഷിതമായി റൺവേയിൽ ലാൻഡിംഗ് നടത്തി. അതീവ ഗുരുതരമായ സംഭവമായതിനാൽ പൈലറ്റ് ഉടൻതന്നെ പക്ഷിയിടി റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷന്റെ ഭാഗത്തുനിന്ന് ഉടൻ അന്വേഷണമുണ്ടാകും.
ഇൻഡിഗോ വിമാനത്തിലും
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് ലാൻഡിഗിനെത്തിയ എയർ ഇന്ത്യ,ഇൻഡിഗോ,മാലി എയർലൈൻസ്,വിമാനങ്ങൾക്ക് നേരെ പലവട്ടമാണ് പക്ഷികൾ പറന്നടുത്തത്. ഇതിൽ ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ ഇടിച്ച പക്ഷി വിമാനത്താവളത്തിനു പുറത്ത് വീണു. ചത്തുവീണ പക്ഷിക്ക് ചുറ്റുമായി പക്ഷിക്കൂട്ടം വട്ടമിട്ട് പറന്നതോടെ പലവിമാനങ്ങളും ലാൻഡിഗ് നടത്താൻ ഏറെ ബുദ്ധിമുട്ടി. ലാൻഡിംഗ് സമയത്ത് റൺവേയിൽ നിന്ന് പക്ഷികളെ പടക്കമെറിഞ്ഞ് തുരത്താനുള്ള സംവിധാനമുണ്ടെങ്കിലും ചുറ്റുമതിന് മുകളിലായി പറന്നിറങ്ങുന്ന പക്ഷികളെ തുരത്താനുള്ള സംവിധാനങ്ങൾ ഇനിയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |