കൊച്ചി : ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി 'ഏകത്വ' പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചത്.
എച്ച്.എൽ.എല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാഡമിയും നദി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തൊഴിൽ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകൾ എന്നിവ കേരളത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ലഭ്യമാക്കും.
പദ്ധതിയുടെ ഉദ്ഘാടനം എച്ച്.എൽ.എൽ വൈസ് പ്രസിഡന്റ് ഡോ. എസ്. എം. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷംനാദ് ഷംസുദീൻ, കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ പ്രിൻസിപ്പൽ സലിം കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |