തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ വാഹിതയാകുന്നുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചണ്ഡിഗഢുകാരനായ വ്യവസായി ആണ് വരനെന്നും നടിയുടെ കുടുബം വിവാഹത്തിന് സമ്മതിച്ചെന്നും ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. ഇൻസ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം.
മറ്റുള്ളവർ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണ്. അവർ എന്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ് - തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇരു കുടുംബങ്ങളും വർഷങ്ങളായി അറിയുന്നവരാണെന്നും തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചെന്നുമായിരുന്നു നേരത്തെ വാർത്ത പ്രചരിച്ചത്. ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹത്തിന് തയ്യാറാകുമെന്നും എന്നാൽ ശരിയായ സമയം ഇതുവരെ വന്നിട്ടില്ലെന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു. 2015-ൽ സംരംഭകനായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാൽ വൈകാതെ ഈ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം അഭിനയം തുടരാനുള്ള തീരുമാനം സംബന്ധിച്ച് തൃഷയും വരുണും അഭിപ്രായവ്യത്യാസം ഉണ്ടായി എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |