തിരുവനന്തപുരം: ഭരണകക്ഷിയായ ഇടതുമുന്നണി ശബരിമല വിവാദത്തിലും ദുർഭരണത്തിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലുമെത്തിക്കുകയും കോൺഗ്രസ് ദുർബലമായിരിക്കുകയും ചെയ്തത് അനുകൂലമായ രാഷ്ട്രീയസാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്ന് എൻ.ഡി.എ. നേതൃയോഗം. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന യോഗത്തിൽ ചെയർമാൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി,വൈസ് ചെയർമാൻമാരായ പി.കെ കൃഷ്ണദാസ്,എ.എൻ. രാധാകൃഷ്ണൻ,ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. എൻ.ഡി.എ.സഖ്യകക്ഷികളുടെ സംസ്ഥാന അദ്ധ്യക്ഷന്മാർ,പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |