കൊച്ചി: ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ സെമിനാർ 'സുരക്ഷിതം 3.0" ഇന്ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ജർമ്മൻ സോഷ്യൽ ആക്‌സിഡന്റ് ഇൻഷ്വറൻസ്,ഇൻഡോ-ജർമ്മൻ കോർപ്പറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആൻഡ് വെൽബിയിംഗ്,നാഷണൽ സേഫ്റ്റി കൗൺസിൽ ഒഫ് ഇന്ത്യ (കേരള ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സന്ദേശം നൽകും. തൊഴിൽ നൈപുണ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |