കുട്ടികൾക്ക് സൗജന്യം
തൊടുപുഴ: ബയോമെട്രിക് അടക്കം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ വന്നു. ജില്ലയിലെ 154 അക്ഷയകേന്ദ്രങ്ങളിലും ഈ നിരക്കായിരിക്കും പ്രാബല്യത്തിലുണ്ടാവുക. സമാനമായി സർവീസ് നൽകുന്ന കോമൺ സർവീസ് സെന്ററുകളിലും ജനസേവന കേന്ദ്രങ്ങളിലും നിരക്ക് വർധനവ് ബാധകമാണ്. ആധാറിലെ പേര്, ജനത്തീയതി, വിലാസം,ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിലെ റെറ്റിന എന്നിവ പുതുക്കുന്നതിനാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. രണ്ടു ഘട്ടമായാണ് നിരക്കുകൾ പ്രാബല്യത്തിൽ വരിക.ഒക്ടോബർ 1 മുതൽ 2028 സെപ്തംബർ 30 വരെ യാണ് ആദ്യ ഘട്ടത്തിലെവർദ്ധന. ര ണ്ടാം ഘട്ട വർദ്ധനവ് 2028 ഒക്ടോബർ 1 മുതൽ 2031 സെ പ്ലംബർ 30 വരെ ബാധകമായിരിക്കും.17 വയസിന് മുകളിലുള്ളവർക്ക് ബയോമെട്രിക് പുതുക്കാൻ നിലവിൽ 125 രൂപ നൽകണം. രണ്ടാം ഘട്ടമായ 2028 ഒക്ടോബർ മുതൽ ഇത് 150 രൂപയാകും. എന്നാൽ പുതിയതായി പ്രായ ഭേദമെന്യേ ആധാർ എടുക്കലും അഞ്ചു മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. നവജാത ശിശുക്കൾക്കും ആധാറിനായി എൻറോൾ ചെയ്യാം. ഇതിന് ബയോമെട്രിക്സ് ആവശ്യമില്ല. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സെപ്തംബറിൽ പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വർദ്ധന ഇങ്ങനെ: മുമ്പ് ഉണ്ടായിരുന്ന തുക - 50, 100
പുതിയ നിരക്ക് ( ഒക്ടോ. 1 മുതൽ 2028 സെപ്തംബർ 30 വരെ) - 75,125.
2028 ഒക്ടോ. 1 മുതൽ 2031 സെപ്തംബർ 30വരെ - 90 ,150
സേവന കേന്ദ്രങ്ങൾക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ചു: ആധാർ സേവന കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന പ്രതിഫലത്തിലും വർദ്ധനയുണ്ട്. അഞ്ചു വയസ് വരെയുള്ള കുട്ടികൾ ആധാർ എടുക്കുന്നതിന് ജി.എസ്.ടി. ഉൾപ്പെടെ 75രൂപയും, 5 മുതൽ 17 വയസ് വരെയുള്ളവരുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 125 രൂപയും ലഭിക്കും.
പ്രതിഫലം കുടിശിക
ആധാർ ഓപ്പറേറ്റേഴ്സിനുള്ള പ്രതിഫലമായി യു.ഐ.ഡി അതോറ്റി സംസ്ഥാന ഐ.ടി മിഷന് കൈമാറിയ തുക 2023 മുതൽ വിതരണം ചെയ്തിട്ടില്ലെന്നും ഇതുമൂലം സേവനകേന്ദ്രങ്ങൾ പ്ര തിസന്ധിയിലാണെന്നും ആധാർ സംരംഭകർ പറഞ്ഞു. എന്നാൽ റിപ്പോർട്ട് സംസ്ഥാന ഐ.ടി മിഷന് നൽകിയതാണെന്നും പണം വിതരണം ചെയ്യുന്നതിലെ സാങ്കേതികത്വമാണ് പ്രശ്നമെന്നുമാണ് ജില്ലാ ഐ.ടി മിഷന്റെ പ്രതികരണം.
ബയോമെട്രിക് അപ്‌ഡേഷൻ: വിരൽ അടയാളം, കണ്ണുകൾ തുടങ്ങിയവ
ഡെമോഗ്രാഫിക്: സ്ഥലം, വിലാസം, ജനന തീയതി തുടങ്ങിയവ,
ഡോക്യുമെന്റ് അപ്‌ഡേഷൻ : വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ നൽകിയിരുന്ന സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ മാറാൻ സാധ്യതയുണ്ട്. അങ്ങനെ മാറുന്ന ഡോക്യുമെന്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നത്.
സംശയങ്ങൾക്ക് ബന്ധപ്പെടാം: 1800 -4251 - 1800/0471 - 2335523.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |