തൊടുപുഴ: മണക്കാട് പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രത്തിൽ 16, 17തീയതികളിൽ നടക്കുന്ന ആയില്യം മകം മഹോത്സവങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര ദീപം ജ്വലിപ്പിക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീനാഥ് വിഷ്ണു, മഞ്ജരി വിഷ്ണു, വി.ആർ പങ്കജാക്ഷൻ, കൗൺസിലർ ബിന്ദു പത്മകുമാർ തുടങ്ങി നിരവധി ഭക്തർ ചടങ്ങിൽ പങ്കുചേർന്നു.
ആയില്യം മകം ഉത്സവനാളിൽ നൂറുംപാലും, അഷ്ടനാഗപൂജ, കളമെഴുത്തുംപാട്ട്, തെക്കേക്കാവിലേയ്ക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടക്കും.
ഉത്സവത്തിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ 4.15ന് അഭിഷേകങ്ങൾ , 5ന് ഗണപതിഹോമം, മലർനിവേദ്യം ഉഷഃപൂജ, 6.30ന് നൂറും പാലും നിവേദ്യം, 8ന് പാൽപായസം ഹോമം, 9ന് അഷ്ടനാഗപൂജ, 11ന് തളിച്ചു കൊട, ഉച്ചപ്പൂജ, അന്നദാനം, വൈകിട്ട് 4.30ന് നടതുറപ്പ്, 5.30ന് തെക്കേക്കാവിലേക്ക് പഞ്ചവാദ്യം, നാദസ്വരം, എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി, 6ന് തെക്കേക്കാവിൽ വിശേഷാൽ പൂജകൾ, 6.30ന് തിരിച്ചെഴുന്നള്ളത്ത്, 7ന് ദീപാരാധന, കളമെഴുത്തും പാട്ടും, 8ന് സർപ്പബലി.
രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 4.15ന് അഭിഷേകങ്ങൾ, 5ന് ഗണപതി ഹോമം, 6.30ന് നൂറും പാലും, 9.00ന് മകം ഇടി, 11ന് ഉച്ചപ്പൂജ, അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ഉത്സവ നാളുകളിൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് വഴിപാടുകൾ നടത്തുന്നതിനായി പ്രത്യേക കൗണ്ടറുകളും, പാർക്കിംഗിനായി വിശാലമായ സൗകര്യങ്ങളും എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും അന്നദാനം ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിരിക്കുന്നത്. വഴിപാട് ബുക്കിംഗിന് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്ഫോൺ:9446012500
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |