തൊടുപുഴ : വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തൊടുപുഴ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിൽ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പാറക്കടവ് അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നവർതൊടുപുഴ മുൻസിപ്പാലിറ്റിയിൽ ഉള്ളവർ ആയിരിക്കണം. മിനിമം യോഗ്യത പത്താംക്ലാസ്സ് ആയിരിക്കണം. പ്രായം 18 നു 35 വയസ്സിനുമിടയിൽ .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17ന് വൈകുന്നേരം 5 വരെ. അപേക്ഷ ഫോറം മേൽപ്പറഞ്ഞ അങ്കണവാടിയിൽ നിന്നും ലഭിക്കുന്നതും, പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ തൊടുപുഴ, ശിശു വികസന പദ്ധതി ഓഫീസ്, കോലാനി പി.ഒ തൊടുപുഴ 685 608 എന്ന വിലാസത്തിൽ അയക്കാവുന്നതോ നേരിട്ട് ഓഫീസിൽ ഹാജരാക്കാവുന്നതോ ആണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കോലാനി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള തൊടുപുഴ ശിശു വികസന പദ്ധതി ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ :04862 221860.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |