മാന്നാർ: വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ നടത്തി വരുന്നതെന്നും ശബരിമലയുടെ പവിത്രതക്ക് കളങ്കം വരുത്തുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി തെരുവിലിറങ്ങുമെന്നും മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞു. കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടക്കുന്ന 'ജന ജാഗ്രത പദയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാർ അബ്ദുൾ ലത്തീഫ്. ജാഥാ ക്യാപ്റ്റൻ കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ മോഹനന് മാന്നാർ അബ്ദുൾ ലത്തീഫ് പതാക കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം, തോമസ് ചാക്കോ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, രാജേന്ദ്രൻ വാഴ്‌വേലിൽ, ഗോപാലകൃഷ്ണൻ പടനശ്ശേരിൽ, കെ.ബി യശോധരൻ, കെ.സി അശോകൻ, ഉഷാ ഭാസി, സുരേഷ് തെക്കേക്കാട്ടിൽ, റ്റി.കെ രമേശ്, ശ്രീജിത്ത് വട്ടപ്പറമ്പിൽ, ലേഖ മോഹനൻ, ബിജു കെ.ഡാനിയേൽ, ജോൺ ഉളുന്തി, വി.സി കൃഷ്ണൻകുട്ടി, സി.ബി പ്രസന്നൻ, ശ്രീകുമാർ യാദവ്, രമണമ്മ, എൽ.അനിത, വർഗ്ഗീസ് ഡാനിയേൽ, പൊടിയമ്മ റ്റീച്ചർ, ആർ.വിശ്വനാഥൻ, പ്രവീൺ പ്രഭ എന്നിവർ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |