കൊച്ചി: മഹാരാഷ്ട്രയിലെ ടെക്‌സ്റ്റൈൽ വകുപ്പുമായി സഹകരിച്ച് സോളാപൂർ ഗാർമെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എസ്.ജി.എം.എ) സംഘടിപ്പിക്കുന്ന 9-ാമത് ഇന്റർനാഷണൽ യൂണിഫോം മാനുഫാക്ചറേഴ്സ് ഫെയർ നവംബർ 26 മുതൽ 28 വരെ മുംബയിൽ നടക്കും. മൂന്ന് ദിവസത്തെ മേളയിൽ 150ലധികം ദേശീയ ബ്രാൻഡുകൾ പങ്കെടുക്കും. 30,000ൽ അധികം യൂണിഫോം ഡിസൈനുകളും 15,000ൽ അധികം തുണി ഡിസൈനുകളും പ്രദർശനത്തിൽ അവതരിപ്പിക്കും. ആഗോള യൂണിഫോം വ്യവസായത്തിലെ ഏറ്റവും വലിയ സ്രോതസ് കേന്ദ്രമായിരിക്കും പ്രദർശനം.
ആശുപത്രി, ഹോട്ടൽ, കോർപ്പറേറ്റ്, സ്പോർട്സ്, വർക്ക്‌വെയർ, തുണിത്തരങ്ങൾ, ആക്സസറികൾ, പാദരക്ഷകൾ തുടങ്ങിവയെല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാകുന്ന ലോകത്തിലെ ഒരേയൊരു പ്ലാറ്റ്ഫോമാണിതെന്ന് ഫെയർ ചെയർമാൻ അജയ് രംഗ് രാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |