കൊച്ചി: സെപ്തംബറിൽ രാജ്യത്തെ വിലക്കയറ്റ സൂചിക എട്ടു വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ശതമാനത്തിലേക്ക് താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെയും ബിവറേജസിന്റെയും വിലയിലെ നെഗറ്റീവ് വളർച്ചയാണ് നാണയപ്പെരുപ്പം താഴാൻ സഹായിച്ചത്. ആഗസ്റ്റിൽ നാണയപ്പെരുപ്പം 2.07 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അവലോകന കാലയളവിൽ 2.28 ശതമാനം കുറഞ്ഞു. പച്ചക്കറികളുടെ വില 21.4 ശതമാനവും ധാന്യങ്ങളുടെ വില 15.3 ശതമാനവും ഇടിഞ്ഞു.
ചരക്കു സേവന നികുതി(ജി.എസ്.ടി) ഏകീകരണം നടപ്പിലായതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ നടപ്പുസാമ്പത്തിക വർഷത്തെ നാണയപ്പെരുപ്പ ലക്ഷ്യം 2.6 ശതമാനമായി കുറച്ചിരുന്നു.
ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 1.07 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ നാണയപ്പെരുപ്പം മുൻമാസത്തെ 2.47 ശതമാനത്തിൽ നിന്നും സെപ്തംബറിൽ 2.04 ശതമാനമായി താഴ്ന്നു.
കേരളം തന്നെ ഒന്നാമത്
സംസ്ഥാനങ്ങൾക്കിടെയിൽ കേരളം (9.05 ശതമാനം) ഇത്തവണയും ഒന്നാം സ്ഥാനത്ത് തുടർന്നു. ജമ്മു ആൻഡ് കാശ്‌മീർ(4.38 ശതമാനം), കർണാടക(3.33 ശതമാനം), പഞ്ചാബ്(3.06 ശതമാനം), തമിഴ് നാട്(2.66 ശതമാനം) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
തുണയായത്
1. ജി.എസ്.ടി നിരക്ക് ഏകീകരണം
2. പച്ചക്കറി വില കുറഞ്ഞത്
വിനയായത്
1. സ്വർണവിലയിലെ വർദ്ധനവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |