കൊച്ചി: എല്ലായ്പ്പോഴും നോയലിന്റെ കൂടെ നിന്നിട്ടും ടാറ്റ സൺസ് ഡയറക്ടറാകാൻ പിന്തുണച്ചില്ലെന്ന് ടാറ്റ ട്രസ്റ്റി മെഹ്ലി മിസ്ട്രി. സെപ്തംബർ 11ന് നടന്ന ടാറ്റാ ട്രസ്റ്റിന്റെ ബോർഡ് യോഗത്തിലെ മിനുട്സിലാണ് നോയൽ ടാറ്റയ്ക്കെതിരെ മെഹ്ലി പറഞ്ഞ കാര്യങ്ങളുള്ളത്. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ ഉൾപ്പെടെ എല്ലാ കാലത്തും നോയൽ ടാറ്റയുടെ കൂടെ നിന്നു. എന്നിട്ടും ടാറ്റ സൺസ് ഡയറക്ടറാകുന്നതിൽ നോയൽ പിന്തുണയ്ക്കാതിരുന്നത് തന്നെ നിരാശനാക്കിയെന്നാണ് മെഹ്ലി പറഞ്ഞത്.
ട്രസ്റ്റിലെ ഏഴ് അംഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തു വന്ന അവസരമായിരുന്നു അത്.
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ സൺസിന്റെ ഭൂരിപക്ഷ ഓഹരിയുടമകളായ ടാറ്റ ട്രസ്റ്റ്സിൽ വൈസ് ചെയർമാനായി 77കാരനായ വിജയ് സിംഗിനെ പുനർനിയമിക്കാൻ വിളിച്ചു ചേർത്തതായിരുന്നു ബോർഡ് യോഗം. നോയൽ ടാറ്റയും വേണു ശ്രീനിവാസനുമാണ് ട്രസ്റ്റിലെ പ്രധാന അംഗങ്ങൾ.
7 പേരുള്ള ട്രസ്റ്റിലെ വിജയ് സിംഗ് ഒഴികെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. 75 വയസ് കഴിഞ്ഞ വിജയ് സിംഗിന് പകരമായി മെഹ്ലിയെ നിയമിക്കണമെന്ന ആവശ്യമുയർന്നു.
ട്രസ്റ്റിന്റെ കാഴ്ചപ്പാടുകൾ പ്രതിനിധീകരിക്കാൻ കൂടുതൽ ശക്തമായ ശബ്ദം എന്നാണ് മെഹ്ലിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടിയത്. എങ്കിലും നോയൽ ടാറ്റയും വേണു ശ്രീനിവാസനും വിജയ് സിംഗിന് വേണ്ടി തന്നെ നിലകൊണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |