തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായിരുന്ന ഡോ.സയ്യിദ് അംജദ് അഹമ്മദ് (76) നിര്യാതനായി. ഇന്നലെ രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം. കബറടക്കം ബംഗളൂരു മസ്ജിദ്- ഇ-ഖാദിരിയയിൽ നടത്തി. ഭാര്യ: രഹന. മകൻ: സാദ്. കമ്മ്യൂണിക്കേഷൻ ഗവേഷണ രംഗത്തെ മികച്ച അദ്ധ്യാപകനും പ്രശസ്ത ഗവേഷകനുമായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഇ.എം.ആർ.സി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ഐ.എം ബാംഗളൂരിലും കുറച്ചുകാലം പ്രവർത്തിച്ചു. യു.ജി.സിയുടെ എമെരിറ്റസ് ഫെലോ അവാർഡ് ലഭിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |