തിരുവനന്തപുരം:ഈ വർഷം മേയ് 19ന് ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരിൽ നിന്ന് മെഡിസെപ് പ്രീമിയം തുക ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ഇതുവരെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരിച്ചുകൊടുക്കാനും ഇന്നലെ ഉത്തരവ് പുറത്തിറക്കി.
സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കരാറേറ്റെടുത്തിട്ടുള്ളത് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ്. ഓരോ നിശ്ചിത ഇടവേളികളിലും സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ ഡാറ്റായും പ്രീമിയവും ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് പുതുതായി ചേർന്നവരുടേയും ഡാറ്റാ കൈമാറി പ്രീമിയം ഈടാക്കേണ്ടതാണ്.സ്പാർക്ക് സോഫ്റ്റ് വെയറിലൂടെ ശമ്പളം വിതരണം ചെയ്യുമ്പോൾ എല്ലാ സർക്കാർ ജീവനക്കാരുടേയും മെഡിസെപ് പ്രീമിയം കുറവ് ചെയ്യപ്പെടും. ഇതിൽ നിന്ന് പുതിയ ജീവനക്കാരുടെ പ്രീമിയം വേർതിരിക്കുക സുഗമമല്ല.ഈ സാഹചര്യത്തിലാണ് തിരിച്ചുകൊടുക്കാനുള്ള ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |