കൊടുങ്ങല്ലൂർ: ദളിത് സമുദായ മുന്നണിയും ശ്രീനാരായണ ദർശനവേദിയും മനുഷ്യാവകാശ കൂട്ടായ്മയും സംയുക്തമായി കൊടുങ്ങല്ലൂരിൽ പ്രതിഷേധ സംഗമം നടത്തി. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായിക്കെതിരെ ഷൂ എറിഞ്ഞ രാകേഷ് കിഷോറിനെതിരെ കേസെടുക്കുക, ചീഫ് ജസ്റ്റിനെ അപമാനിക്കാൻ ആഹ്വാനം ചെയ്ത കേരള സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസിനെതിരെ കേരള സർക്കാർ കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സി.പി.എം എൽ റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണി ചെക്കൻ ഉദ്ഘാടനം ചെയ്തു. എൻ. ബി.അജിതൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. മോഹൻ കുമാർ, പി.ജി. സുഗുണപ്രസാദ്, വി.കെ. അജയൻ, പി.എ.സീതി മാസ്റ്റർ, ദിനേശ് ലാൽ, വി.ഐ ശിവരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |