തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് നിലയ്ക്കൽ, എരുമേലി, മണിയാർ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പൊലീസുദ്യോഗസ്ഥർക്ക് ഭക്ഷണത്തിനുള്ള പൊലീസ് മെസിനായി 3കോടി രൂപ ആഭ്യന്തര വകുപ്പ് അനുവദിച്ചു. കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥർ, മറ്റ് സംസ്ഥാന പൊലീസ്, എക്സൈസ്- മോട്ടോർ വാഹന- ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം നാലു ലക്ഷം പേർക്കായാണ് ഈ തുക അനുവദിച്ചത്. നവംബർ 16നാണ് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |