കെയ്റോ: ഇസ്രയേലിന്റെ തടവിൽ നിന്ന് മോചിതനായ പാലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജിക്ക് ഈജിപ്തിൽ വൻ വരവേൽപ്പ്.ഗാസ സമാധാന കരാറിനെ തുടർന്നാണ് രണ്ട് പതിറ്റാണ്ട് നീണ്ട തടങ്കലിൽ നിന്ന്
മോചിതനായത്. ശേഷം നാട് കടത്തുകയായിരുന്നു.ടെൽ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 20 വർഷം മുൻപാണ് ഖന്ദഖ്ജിയെ ഇസ്രയേൽ തടവിലാക്കിയത്.മൂന്ന് ജീവപര്യന്തം തടവിനാണ് ഖന്ദഖ്ജിയെ ശിക്ഷിച്ചു.തിങ്കളാഴ്ച ഇസ്രയേൽ മോചിപ്പിച്ചവരിൽ നൂറോളം പേരെ ഇസ്രയേൽ നാടുകടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.തടവിൽ കഴിയവെ ഖന്ദഖ്ജി എഴുതിയ 'എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ' എന്ന നോവലിന് 2024ൽ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2023ലാണ് എ മാസ്ക്, ദ കളർ ഓഫ് സ്കൈ എന്ന നോവൽ രചിക്കുന്നത്.തടവിലാക്കപ്പെട്ടതിനു ശേഷം 'റിച്വൽസ് ഓഫ് ദ ഫസ്റ്റ് ടൈം', 'ദ ബ്രെത്ത് ഓഫ് എ നൊക്ടേണൽ പോം' എന്നീ കവിതാസമാഹാരങ്ങളും ഖൻദാഖ്ജി രചിച്ചിരുന്നു. 1983ൽ ഫലസ്തീനിലെ നബ്ലസിലായിരുന്നു ബാസിം ഖന്ദഖ്ജിയുടെ ജനനം. നബ്ലസിലെ അൽ-നജാ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജേർണലിസവും മീഡിയയും പഠിച്ചു. പഠന കാലത്ത് ചെറുകഥകളും എഴുതി.ജയിലിലായതോടെ അതിനുള്ളിൽ നിന്ന് തന്നെ അൽ ഖുദ്സ് സർവകലാശാലയിൽ നിന്നും അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇസ്രയേലി സ്റ്റഡീസ് എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധവും തയാറാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |