അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഇന്ന് വൈകുന്നേരം ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസമായാണ് രാഷ്ട്രീയ ലോകം ഇതിനെക്കാണുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരിൽ ഹർഷ് സംഘവിയും ഋഷികേഷ് പട്ടേലും മാത്രമേ പുതിയ മന്ത്രിസഭയിൽ നിലനിർത്താൻ സാദ്ധ്യതയുള്ളൂ.
പുതിയ മന്ത്രിസഭയിൽ പത്ത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ള മന്ത്രിമാരിൽ പകുതിയോളം പേരെ മാറ്റുമെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. നിലവിലെ ഗുജറാത്ത് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരാണുള്ളത്. ഇവരിൽ എട്ട് പേർക്ക് ക്യാബിനെറ്റ് പദവിയുണ്ട്. എട്ടോളം സഹമന്ത്രിമാരും സംസ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |