കൊല്ലം: ഫോട്ടോസ്റ്റാറ്റ്, ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജി.എസ്.ടി വർദ്ധിപ്പിച്ച നടപടിക്കെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ധർണ നടത്താൻ തീരുമാനിച്ചു. ജി.എസ്.ടി വർദ്ധിപ്പിച്ചതിനാൽ മേഖലയിൽ തൊഴിൽ ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. വിലവർദ്ധന സാധാരണക്കാരായ വ്യാപാരികൾക്ക് കനത്ത പ്രഹരമാണ്. ജില്ലയിൽ അഞ്ചാംലുംമൂട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഇ-മെയിൽ മുഖേന നിവേദനം നൽകാനും തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ജോ. സെക്രട്ടറി, മേഖല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |