തൃശൂർ: അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി സൗത്ത് ഒമ്പതാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 138-ാം നമ്പർ മലർവാടി അങ്കണവാടി ഇനി സ്വന്തം കെട്ടിടത്തിൽ. ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനകീയ പങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്ത് അരിമ്പൂർ പഞ്ചായത്ത് അടങ്കൽ തുകയായി 20 ലക്ഷം രൂപ വകയിരുത്തി 15 ലക്ഷം കെട്ടിടത്തിനും 5 ലക്ഷം രൂപ ട്രസ്സ് വർക്കിനും ഇലക്ട്രിഫിക്കേഷൻ വർക്കിനും ചെലവഴിച്ചു.
സി.ജി സജീഷ്, കെ. രാഗേഷ്, ഷിമി ഗോപി, കെ.എൻ സലിജ, ജില്ലി വിൽസൺ, പി.ജെ ഷീജ, സി.ആർ ശ്രീവിദ്യ, പി.ആർ രതി എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |