കോട്ടയം: എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി ജനറൽ ആർ. കൃപാകരൻ മുഖ്യപ്രഭാഷണം നടത്തി. അസി. പി.എഫ് കമ്മിഷണർ എം.എം. തോമസ്, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന സമിതി അംഗം സി.ബി. ലാൽകുമാർ, തോമസ് കല്ലാടൻ, പി.ആർ. രാജീവ്, ബി. ബിബിൻ, പി.ജി. സജീവ്, എസ്. ജയഗോപാൽ എന്നിവർ പങ്കെടുത്തു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് അഡ്വ.വി. മോഹൻ സെമിനാർ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |