കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളേജ് എൻ.സി.സി, എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംമ്സ് ആശുപത്രിയുടെ സഹകരണത്തോടെ ട്രോമ കെയർ ദിനത്തിൽ ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ.റീജ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. അനിൽ മേലത്ത് സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സുമലത നന്ദിയും പറഞ്ഞു. എമർജൻസി ഡിപ്പാർട്ട്‌മെന്റ് മേധാവി റൊണാൾഡ് ക്ലാസ്സെടുത്തു.സി. പി. ആർ, അപകടത്തിൽ പരിക്കേറ്റവർക്ക് നൽകുന്ന പ്രഥമ ശുശ്രൂഷ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ട്രൊമകെയർ ബോധവൽക്കരണ ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. എം. അഭിരാം, കെ.ദേവിക, വളണ്ടിയർ സെക്രട്ടറിമാരായ വി.എസ്.മൃദുൽ, എ.കെ.ഹരിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |