തിരുവനന്തപുരം ശബരിമലയിൽ ദശലക്ഷക്കണക്കിന് ഭക്തന്മാർ എത്തുന്ന മകരവിളക്ക് കാലത്ത് ദുരന്തനിവാരണത്തിനും തയ്യാറെടുപ്പുകൾക്കുമായി ജില്ലാ കളക്ടർ സർക്കാരിനോട് 25 ലക്ഷംരൂപ ആവശ്യപ്പെട്ടപ്പോൾ സർക്കാർ അനുവദിച്ചത് 10ലക്ഷം മാത്രം. മകരവിളക്കുകാലത്ത് ഒരേസമയം ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിൽ എത്തുന്നത്. ഈ സമയത്ത് ദുരന്തങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാലാണ് അടുത്ത മകര വിളക്ക് കാലത്ത് ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എമർജൻസി ഓപ്പറേഷൻസ് സെന്റർ പ്രവർത്തനത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്. എന്നാൽ ദുരന്തനിവാരണ അതോറിട്ടിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ മാത്രം അനുവദിക്കാമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഈ തുക ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനല്ലാതെ ഉപയോഗിക്കരുതെന്നും പത്തനം തിട്ട ജില്ലാ കളക്ടർ വിനിയോഗ സർട്ടിഫിക്കറ്ര് സർക്കാരിലേക്ക് സമയ ബന്ധിതമായി സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |