തിരുവന്തപുരം: ഒരു കുടക്കീഴിൽ ഒരുപിടി കായികമത്സരങ്ങൾക്ക് വേദിയൊരുക്കുന്ന ജർമ്മൻ ഹാംഗർ ടെക്നോളജിയിൽ അധിഷ്ഠിതമായ താത്കാലിക സ്റ്റേഡിയങ്ങളാണ് ഈ കായികമേളയുടെ ഹൈലൈറ്റ്. ആദ്യമായാണ് ഇത്തരത്തിൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ച വലിയ പന്തലിലാണ് ആറ് വേദികൾ ഒരുക്കുന്നത്. ഓരോ വേദിക്ക് ചുറ്റിലുമായി കാണികൾക്ക് ഇരുന്ന് മത്സരങ്ങൾ വീക്ഷിക്കാനാകും. 12 കായിക ഇനങ്ങളിലെ മത്സരങ്ങളാണ് ഇവിടെ സംഘടിപ്പിക്കുന്നത്.ഖേലോ ഇന്ത്യ, നാഷണൽ ഗെയിംസ് മത്സരങ്ങൾ ഈ രീതിയിലുള്ള പന്തലിലാണ് നടക്കാറ്. കബഡി, ഗുസ്തി,കരാട്ടെ,ഖോഖോ,ജൂഡോ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രാക്ടീസ് സ്ഥലങ്ങളുടെ അറ്റകുറ്റപ്പണികൾ, ഗ്യാലറി ശുചീകരണം, ലൈറ്റിംഗ് പരിശോധന തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |