ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാം
അച്ചടി വകുപ്പിൽ(ഗവൺമെന്റ് പ്രസ്സുകൾ) ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 16/2025) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് 30ന് രാത്രിവരെ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
എൻ.സി.സി./സൈനികക്ഷേമം,കെ.ടി.ഡി.സി തുടങ്ങിയ വകുപ്പുകളിൽ എൽ.ഡി.ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് 22ന് രാവിലെ 7മുതൽ 8.50 വരെ നടത്തുന്ന പരീക്ഷയ്ക്ക് രജിസ്റ്റർ നമ്പർ 1014601 മുതൽ 1014800 വരെയുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ബാലരാമപുരം എസ്.ബി.ഐ.ക്ക് സമീപമുളള ബാലരാമപുരം ഹൈസ്‌കൂളിൽ ഹാജരായി പരീക്ഷയെഴുതണം .
അഭിമുഖം
ആലപ്പുഴ ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2(കാറ്റഗറി നമ്പർ 12/2024)തസ്തികയിലേക്ക് 22, 23, 24തീയതികളിൽ ആലപ്പുഴ ജില്ലാ പി.എസ്.സി.ഓഫീസിൽ അഭിമുഖം നടത്തും.
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ്. (പട്ടികജാതി)(കാറ്റഗറി നമ്പർ 664/2024,114/2024),പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ്.(പട്ടികജാതി)(കാറ്റഗറി നമ്പർ 713/2024)തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 23ന് പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ(ഡയറ്റ്)വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻസ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച്(കാറ്റഗറി നമ്പർ 390/2022) തസ്തികയിലേക്കുളള ആദ്യഘട്ടഅഭിമുഖം 24ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സാങ്കേതികവിദ്യാഭ്യാസവകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ(എൻജിനീയറിംഗ് കോളേജുകൾ)(കാറ്റഗറി നമ്പർ 125/2024)തസ്തികയിലേക്ക് 22ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |