ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളെ മാതൃകപരമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. 2022 സെപ്തംബർ 7നാണ് കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകരിച്ചത്.
27,360 കോടിയുടെ പദ്ധതി
5 വർഷത്തേക്ക് 27360 കോടി ചെലവ്. ഇതിൽ 18128 കോടി കേന്ദ്ര വിഹിതം.
□കേന്ദ്ര /സംസ്ഥാന/കേന്ദ്രഭരണ /തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം സ്‌കൂളുകളിൽ . നിലവിൽ കേരളത്തിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങളടക്കം രാജ്യത്തെ 12,079 സ്കൂളുകളിൽ.
□ കേരളത്തിന് പുറമെ പദ്ധതി നടപ്പാക്കാത്തത് തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി, പശ്‌ചിമ ബംഗാൾ .
□ലക്ഷ്യം: മാതൃകാപരമായ സ്കൂളുകളായി ഉയർത്തൽ.
□കുട്ടികളിൽ ബഹുഭാഷാ പാണ്ഡിത്യം , അക്കാഡമിക് കഴിവുകൾ പരിപാലിക്കൽ. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം.
□ പഠനം ആസ്വാദ്യകരമാക്കൽ, ഓരോ ഗ്രേഡിലെയും ഫലങ്ങളിൽ ശ്രദ്ധിക്കൽ, കൊഴിഞ്ഞു പോക്ക് തടയൽ..
സ്‌കൂളുകൾക്ക് ലഭിക്കുന്ന
സൗകര്യങ്ങൾ:
□പ്രൈമറി, എലിമെന്ററി സ്കൂളുകളിൽ കളി ഉപകരണങ്ങൾ,
□സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂളുകളിൽ ഫർണിച്ചറുകൾ, പൂർണ്ണമായും സജ്ജീകരിച്ച ഫിസിക്സ്,കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ ,ഐ.സി.ടി , അടൽ ടിങ്കറിംഗ് , സ്കിൽ ലാബുകൾ
□സ്കൂൾ ഇന്നൊവേഷൻ കൗൺസിലുകൾ, സൗകര്യങ്ങളുള്ള കളി സ്ഥലം.
കേന്ദ്ര ഫണ്ട് വാങ്ങും;
നയത്തിൽ മാറ്റമില്ല:
മന്ത്രി ശിവൻകുട്ടി
കേന്ദ്ര സഹായം കുട്ടികൾക്ക് നിഷേധിക്കേണ്ടതില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുന്നത്. കേന്ദ്ര സർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതെ 1466 കോടി രൂപ കളയേണ്ട കാര്യമില്ല. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മാറ്റമില്ല. നല്ല കാര്യത്തിനെ വിവാദമാക്കേണ്ടതില്ല.
- മന്ത്രി ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |