തിരുവനന്തപുരം: എൻ.ഇ.പി നടപ്പിലാക്കുന്നതിനെതിരെ കേരളത്തിലെ അദ്ധ്യാപകരിൽ നിന്ന് പണം പിരിച്ച് ഡൽഹിയിൽ സമരം ചെയ്തവർ കേന്ദ്രഫണ്ട് ലഭിക്കാൻ നിലപാടുകളിൽ മലക്കം മറിഞ്ഞതായി കെ.പി.എസ്.ടി.ഐ. 'പി എം ശ്രീ'പദ്ധതി നടപ്പിലാക്കിയാൽ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ നടത്തിപ്പ് കേന്ദ്രത്തിന്റെ കൈകളിലാവുമെന്ന് മന്ത്രിതന്നെ പറഞ്ഞതാണ്.പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.ജന. സെക്ര. പ.കെ അരവിന്ദൻ,ട്രഷറർ അനിൽ വട്ടപ്പാറ,ബി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |