തിരുവനന്തപുരം: ആയുഷ് മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി സംസ്ഥാനത്തുടനീളം 46 ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജമാക്കി. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 2കോടി രൂപ ചെലവിലാണ് ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21ആശുപത്രികളിലുമാണ് പുതുതായി ഫിസിയോതെറാപ്പി യൂണിറ്റുകൾ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |