മാന്നാർ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ചെന്നിത്തല തൃപ്പെരുന്തുറയിലെ കോട്ടൂർ കിഴക്കേതിൽ കുടുംബ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി , കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എം.കെ.രാഘവൻ, ജെബി മേത്തർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ തോമസ്, ചാണ്ടി ഉമ്മൻ, എച്ച്.സലാം, അൻവർ എം.സാദത്ത്, അനൂപ് ജേക്കബ്, പി.സി.തോമസ്, പ്രൊഫ.പി.ജെ.കുര്യൻ, വി.എസ്.ശിവകുമാർ, ജി.സുധാകരൻ, ഷിബു ബേബി ജോൺ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |