
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു. ഭീമമായ കുടിശിക തുക തരിച്ചടയ്‌ക്കുന്നത് സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരിൽ നിന്ന് ഒരുറപ്പും കിട്ടാതിരുന്നതിനാലാണ് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ നിർബന്ധിതരായതെന്ന് വിതരണക്കാർ വ്യക്തമാക്കി. 18 മാസത്തെ കുടിശികയാണ് അടയ്ക്കാനുള്ളത്.
ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ മാർച്ച് മാസത്തെ വരെ കുടിശിക തീർക്കാൻ ഇന്നലെ വരെയാണ് വിതരണക്കാർ ആശുപത്രികൾക്ക് സമയം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്നലെ വിതരണക്കാർ എത്തിയിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിൽ അധികൃതർ സമവായ ശ്രമം നടത്തിയത് വിജയിച്ചെങ്കിലും കോട്ടയത്ത് നിന്ന് വിതരണക്കാർക്ക് യാതൊരു ഉറപ്പും കിട്ടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |