തിരുവനന്തപുരം:കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തുടക്കമായത് കായിക ലഹരിയുടെ കരുത്ത് പകർന്ന മാർച്ച് പാസ്റ്റോടുകൂടി . കായിക മേളയുടെ ദീപശിഖ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ഇതിഹാസം ഐ.എം.വിജയനും മറ്റ് കായികതാരങ്ങളും ചേർന്ന് തെളിച്ചു.
ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിൽ ആദ്യം മാർച്ച് പാസ്റ്റിനെത്തിയ ആലപ്പുഴ ജില്ലയിൽ നിന്ന് സവിശേഷ പരിഗണന അർഹിക്കുന്ന 112 കുട്ടികളടക്കം ഏകദേശം 200 കായിക താരങ്ങൾ പങ്കെടുത്തു. പിന്നാലെ എറണാകുളം ,ഇടുക്കി,കണ്ണൂർ,കാസർക്കോഡ്,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തൃശൂർ,വയനാട് ജില്ലകളും ഉണ്ടായിരുന്നു.യു.എ.യിൽ നിന്നുളള കായികതാരങ്ങളും മാർച്ച്പാസ്റ്റിൽ പങ്കെടുത്തു.ആതിഥേയരായ തിരുവനന്തപുരം ആണ് അവസാനം എത്തിയത്.വിവിധ സ്കൂളുകളിലെ വർണാഭമായ ബാൻഡുസെറ്റുും സ്കൗട്ട് ആൻഡ് ഗൈഡ് ,എൻ.സിസി എസ് .പി.സി കേഡറ്റുകൾ, എന്നിവരും പങ്കാളികളായി.
ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം മൂവായിരത്തിലധികം കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിന്റെ തനതു സംസാകാരം വിളിച്ചോതുന്ന പരിപാടികളും നടന്നു.കായിക ആഘോഷങ്ങൾക്ക് മിഴിവേകാൻ ലേസർ ഷോയും ഉണ്ടായിരുന്നു
മാർച്ച് പാസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ തെളിഞ്ഞത് വയനാടിന്റെ അതിജീവന വിജയം.115 ഭിന്ന ശേഷിക്കാരായ കായികതാരങ്ങൾ ഉൾപ്പടെ പങ്കെടുപ്പിച്ച വയനാടിന് രണ്ടാം സ്ഥാനമാണ്.കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം കണ്ണൂരിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |