കൊച്ചി: ദീപാവലിക്ക് ഒരുപവന് ഒരുലക്ഷം തൊടുമെന്ന പ്രവചനങ്ങളെ കാറ്റിൽപ്പറത്തി സ്വർണവില മൂക്കുകുത്തുന്നു. മൂന്ന് ദിവസം കൊണ്ട് പവന് 5,000 രൂപ കുറഞ്ഞു. ഇന്നലെ ഒറ്റദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്. പവന് 3,440 രൂപ കുറഞ്ഞ് പവന് 92,320 രൂപയായി. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്.
ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുകയാണെന്നാണ് വില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിക്ഷേപകർ ലാഭമെടുക്കാനായി വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അതേസമയം, ഈ വിലയിടിവ് താത്ക്കാലികമാണെന്നും വില വീണ്ടും കയറാനാണ് സാദ്ധ്യതയെന്നും പറയുന്നു.
നിക്ഷേപകർ ലാഭമെടുക്കാൻ വില്പന സമ്മർദ്ദം സൃഷ്ടിക്കുന്നു
അമേരിക്ക ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരക്കരാർ ഒപ്പ് വയ്ക്കാനുള്ള സാദ്ധ്യത
ഫെഡറൽ റിസർവ് പലിശ കുറയ്ക്കില്ലെന്ന അഭ്യൂഹം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |