കൊച്ചി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ആമസോണിൽ വാങ്ങുന്ന മലയാളികൾ വർദ്ധിച്ചു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഷോപ്പിംഗ് പ്രവണതകളാണ് പ്രകടമാകുന്നതെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർമാരായ കെ.എൻ. ശ്രീകാന്ത്, വിക്രം ദേശ് പാണ്ഡെ എന്നിവർ പറഞ്ഞു.
മലയാളികൾ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ, ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങൾ എന്നിവ വാങ്ങുന്നത് വർദ്ധിച്ചു. വൈദ്യുത ഇരുചക്രവാഹന വില്പന 50 ശതമാനം വളർച്ച കൈവരിച്ചു. എയർ പ്യൂരിഫയർ, വാട്ടർ പ്യൂരിഫയർ, ജ്യൂസറുകൾ, ഡീപ്പ് ഫ്രയറുകൾ എന്നിവയുടെ വില്പന വൻതോതിൽ വർദ്ധിച്ചു. അടുക്കള ഉപകരണങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് വസ്തുക്കൾ എന്നിവ വൻവളർച്ച നേടിയതായി ഇരുവരും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |