രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിഷേധം അണപൊട്ടിച്ച് ഇൻക്ളൂസീവ് അത്‌ലറ്റിക്സിന് ഇടയിൽ 'ടെതർ' പൊട്ടൽ. മണിക്കൂറുകൾക്കുള്ളിൽ പുതിയത് എത്തിച്ച് പ്രശ്‌നം പരിഹരിച്ചു. ഇൻക്ലൂസീവ് അത്‌ലറ്റിക്‌സിൽ 14വയസിന് മുകളിലുള്ള ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിനിടെയാണ് ടെതർ പൊട്ടൽ കല്ലുകടിയായത്. പുതിയ ടെതറുകൾ കൊണ്ടുവരും വരെ മത്സരം താത്കാലികമായി നിറുത്തുവച്ചു. പ്രതിഷേധം ഉയർത്തിയ മൂന്ന് ടീമുകളെ ഒരു ഹീറ്റ്‌സായി മത്സരിപ്പിക്കുകയും ചെയ്തു.
ടെതർ
കാഴ്ച പരിമിതിയുള്ള കുട്ടികളുടെ കണ്ണുകൂൾ മറച്ച് ഗൈഡ് റണ്ണറുടെ കൈയുമായി ടെതർ കൊണ്ട് ബന്ധിപ്പിക്കും. ശേഷമാണ് മത്സരം നടത്തുന്നത്. ഓട്ടക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും നേർവഴിക്ക് ഓടിക്കലുമാണ് ഗൈഡ് റണ്ണറുടെ ചുമതല. പിടിവിട്ട് പോവാതിരിക്കുകയാണ് ടെതറിന്റെ ലക്ഷ്യം. എന്നാൽ ഇലാസ്റ്റിക്ക് അല്ലാത്ത ടെതറാണ് സംഘാടകർ ഒരുക്കിയിരുന്നത്. ആദ്യ ഹീറ്റ്‌സിൽ തന്നെ ഇത് പൊട്ടി. ഇതോടെ പ്രതിഷേധമായി. രണ്ട് മത്സരങ്ങളിൽ കൂടി പൊട്ടൽ ആവർത്തിച്ചതോടെയാണ് പുതിയതെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |