
തൃശൂർ: പി.എം ശ്രീ പദ്ധതിയുടെ ഗുണഭോക്താക്കൾ രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പദ്ധതിയിലൂടെ അവർക്ക് ഗുണമുണ്ടാകും. 50 വർഷങ്ങൾക്കു മുമ്പ് നിർമിച്ച സ്‌കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ആലോചിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. പി.എം ശ്രീ വിവാദത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വൈകിയാണെങ്കിലും പദ്ധതിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്. എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാവട്ടെയെന്നും രാജ്യത്തിന്റെ വികസനത്തിന് പുതിയ അദ്ധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |