
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനുമെതിരെ കുടുംബം സമർപ്പിച്ച ഹർജി പത്തനംതിട്ട സബ് കോടതി ഫയലിൽ സ്വീകരിച്ചു. സംനബർ 11ന് പരിഗണിക്കും. പൊതുസമൂഹത്തിന് മുന്നിൽ നവീനെ കൈക്കൂലിക്കാരനായി ഇവർ തെറ്റായി ചിത്രീകരിച്ചെന്ന് ഹർജിയിൽ കുടുംബം ആരോപിച്ചു. നവീന്റെ മരണശേഷവും അദ്ദേഹത്തെ കൈക്കൂലിക്കാരനെന്ന് ചിത്രീകരിച്ചു. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷൻസ് കോടതിയിലേക്കാണ് ഹർജി മാറ്റിയത്.
ഹർജിക്ക് പിന്നാലെ
പോസ്റ്റുമായി
പി.പി. ദിവ്യ
കണ്ണൂർ: നവീൻ ബാബു ആത്മഹത്യാ കേസിൽ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. അഴിമതിക്കെതിരെയുള്ള വിജിലൻസ് ബോധവത്കരണ വാരവുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോയ്ക്കൊപ്പം: 'അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകൾ'-ദിവ്യ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |