
തിരുവനന്തപുരം: പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ അവിസ്മരണീയമായ മാറ്റങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ യാഥാർത്ഥ്യമായിരിക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഈ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്ന് നാടിന് സമർപ്പിക്കുന്ന ഈ പാലത്തിന് കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾസ്റ്റേ പാലം എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല താഴെയൊഴുകുന്ന പമ്പാനദിയിൽ തൂണുകളില്ലാതെയാണ് പാലത്തിന്റെ നിർമ്മാണം. കിഫ്ബിയുടെ സഹായത്തോടെ 60.73 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. നാടിന്റെ വികസന മന്നേറ്റത്തിനും വിനോദസഞ്ചാര രംഗത്തെ കുതിപ്പിനും ഈ പാലം ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |