
പോസ്റ്റോഫീസ് പദ്ധതികളുടെ സാദ്ധ്യതകൾ അന്വേഷിച്ചറിയുന്ന ഒരുപാട് ആളുകളുണ്ട്. ഭാവിജീവിതം സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളിൽ നിക്ഷേപിക്കാറുണ്ട്. അത്തരത്തിൽ കൂടുതൽ ലാഭം നേടിത്തരുന്ന പദ്ധതികൾ തപാൽ വകുപ്പിന്റെ കീഴിലുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) അത്തരത്തിൽ അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണ്.
പ്രതിമാസം 12,500 രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് നികുതിയില്ലാതെ 40.68 ലക്ഷം രൂപ വരെ സ്വന്തമാക്കാൻ കഴിയും. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. നികുതിയടയ്ക്കാതെ നിക്ഷേപിച്ച പണം പലിശയടക്കം സ്വന്തമാക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുളളതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതവുമാണ്. വിരമിക്കൽ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം പോലുളള ദീർഘകാല ലക്ഷ്യങ്ങൾക്ക് പിപിഎഫ് തിരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും.
പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാവുന്നതാണ്. എന്നാൽ 15 വര്‍ഷത്തിനുശേഷം പണം ഉടനെ ആവശ്യമില്ലെങ്കിൽ നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വര്‍ഷം വേണമെങ്കിലും നീട്ടാവുന്നതാണ്. വ്യക്തികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന തുകയുടെ കുറഞ്ഞ പരിധി 500 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിലെ പരമാവധി നിക്ഷേപം ഒന്നരലക്ഷം രൂപയാണ്.
40 ലക്ഷം സമ്പാദിക്കാം
നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതായത് ദിവസവും 416 രൂപ മാറ്റിവയ്ക്കേണ്ടതുണ്ട്. അത്തരത്തിൽ ഒരുവർഷംകൊണ്ട് നിങ്ങളുടെ നിക്ഷേപം 1.50 ലക്ഷം രൂപയാകും. ഈ രീതിയിൽ 15 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ ആകെ നിക്ഷേപ തുക 22.5 ലക്ഷം രൂപയായിരിക്കും. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക 40.68 ലക്ഷം രൂപയായിരിക്കും. അതിൽ 18.18 ലക്ഷം രൂപ പലിശ ഇനത്തിൽ മാത്രം നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |