
കൊല്ലം: സംസ്ഥാനത്തെ മറ്റ് ഹാർബറുകളിൽ നിന്നുള്ള മത്സ്യങ്ങൾ എന്ന വ്യാജേന അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന, പഴകിയ മത്സ്യങ്ങൾ അടുക്കളകളെ രോഗങ്ങളുടെ പ്രഭവ കേന്ദ്രങ്ങളാക്കുന്നു. ട്രോളിംഗ് നിരോധന കാലയളവിലായിരുന്നു മുമ്പ് ഇത്തരം മത്സ്യങ്ങൾ എത്തിയിരുന്നത്. എന്നാൽ, മത്സ്യങ്ങൾ സുലഭമായി ലഭിക്കുമ്പോഴും ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും കബളിപ്പിച്ച് ഇത്തരം മത്സ്യങ്ങൾ പ്രവഹിക്കുകയാണ്.
കൊല്ലം നഗരത്തിലെ പല മാർക്കറ്റുകളിലും ഹാർബറിന് വെളിയിലും ഇത്തരത്തിലുള്ള മത്സ്യങ്ങൾ എത്തുന്നുണ്ട്. പഴകിയ മത്സ്യമായതിനാൽ കുറഞ്ഞ വിലയ്ക്കു ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള മത്സ്യഫെഡ് സ്റ്റാളുകളിലും ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വില്പന സജീവമാണെന്ന് ആരോപണമുണ്ട്. ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നും നേരിട്ട് അതത് ദിവസത്തെ മീനുകൾ വിപണന കേന്ദ്രങ്ങളിലെത്തിച്ച് വില്പന നടത്തുന്ന 'വഞ്ചിയിൽ നിന്ന് അടുക്കളയിലേക്ക്' പദ്ധതിയിലും അന്യസംസ്ഥാന മത്സ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്.
പ്രദേശിക മാർക്കറ്റുകളിൽ മതിയായ ശീതീകരണ സംവിധാനങ്ങളില്ല. ഐസ് ചേർത്താണ് ഇവിടങ്ങളിൽ മത്സ്യം സൂക്ഷിക്കുന്നത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്നതാണ് അനുപാതം. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകും. പഴകിയതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവില്ല. ചെറുകിട വ്യാപാരികൾക്ക് മത്സ്യത്തിന്റെ പഴക്കം പെട്ടന്ന് കണ്ടെത്താൻ കഴിയാത്തും വെല്ലുവിളിയാണ്.
മനസിലാക്കാം പഴക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |