
യാത്രാ വേളകളിലും തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലുമെല്ലാം സ്ത്രീകള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകളില്‍ ഒന്നാണ് തുറിച്ച് നോട്ടം. ചെറിയ പ്രായമുള്ള കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഇതിന് ഇരയാകുന്നുണ്ട്. നമ്മുടെ നാട്ടിലെ ബസുകളില്‍ യാത്ര ചെയ്യുമ്പോഴാണ് സ്ത്രീകള്‍ ഏറ്റവും അധികം പരാതികള്‍ പറയാറുള്ളത്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് വ്‌ളോഗര്‍ സ്‌നേഹ കെ.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം യാത്ര ചെയ്ത ഒരു സ്ത്രീയുടെ തുറിച്ച് നോട്ടം അസഹനീയമായിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ നെഞ്ചിലേക്കാണ് ഒപ്പം യാത്ര ചെയ്ത ചേച്ചി തുറിച്ച് നോക്കിയത്. താന്‍ വസ്ത്രം ധരിച്ചിരുന്ന രീതിയാണോ സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് സ്‌നേഹ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്‌ളോഗിലൂടെ സ്‌നേഹ പറയുന്നു. വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |